വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു
May 17, 2026 10:36 AM | By PointViews Editor

കൊട്ടിയൂര്‍ : മേടമാസത്തെ വിശാഖം നാളിൽ കൊട്ടിയൂർ നടയിൽ വിളക്കും ഗണപതിക്കും വച്ച് ഇക്കരെ കൊട്ടിയൂർ നടയിൽ പ്രക്കൂഴം അളന്നതോടെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ വ്രതകാലം തുടങ്ങി. ഉത്സവത്തിന് തുടക്കം കുറിച്ച് നടക്കുന്ന പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യമൃത് സംഘം വ്രതനിഷ്ടയോടെ നടത്തുന്ന ചടങ്ങുകളുടെ രണ്ടാം ഘട്ടചടങ്ങാണ് വെറെ വയ്പ്.. വ്രതം ആരംഭിച്ചു കഴിഞ്ഞാൽ ആദ്യത്തെ അനുഷ്ടാന ചടങ്ങ് ആദ്യ പത്ത് ദിവസം സ്വന്തം ഭവനത്തിൽ നിന്നുള്ള ആഹാരരീതികൾ ക്രമപ്പെടുത്തുക എന്നതാണ്. വ്രതക്കാർ എല്ലാവരും കൂടി ഒരുമിച്ച് ചേർന്ന് കുളിച്ച് ഈറനണിഞ്ഞ് വ്രതശുദ്ധിയോടും വൃത്തിയോടും കൂടി ഭക്ഷണം അവർ തെന്നെ പാകപ്പെടുത്തുന്ന രണ്ടാമത്തെ അനുഷ്ടാന ഘട്ടമാണ് വെറെ വയ്പ്പ്. ഓരോ മഠങ്ങളിലെയും കാരണവരുടെ നേതൃത്വത്തില്‍ ആണ് വെറെ വയ്പ്പ്. ഉത്സവകാലത്ത് നടക്കുന്ന മറ്റ് ആചാര അനുഷ്ഠാന ചടങ്ങുകളിൽ നിന്നും വ്യത്യസ്ഥമാണ് നെയ്യാട്ടവും ഇതിനായി വ്രതം നോറ്റിരിക്കുന്ന നെയ്യമൃത് സംഘങ്ങളും നടത്തുന്നത്. വ്രത കാലത്തുള്ള ഭക്ഷണ രീതി തികച്ചും പാരമ്പര്യ രീതിയിലാണ്. നിരവധി മഠങ്ങളിൽ നിന്നാണ് എല്ലാ വർഷവും നെയ്യമൃത് എഴുന്നള്ളിച്ച് സമർപ്പിക്കുന്നത്. ഇതിൽ

തിരുവോണപ്പുറം നെയ്യമൃത് മഠത്തിലെ വ്രതക്കാർ കാരണവർ, ചീക്കപ്രറവൻ മോഹൻ ദാസിന്റെ നേതൃത്വത്തിലാണ് ഇക്കുറി നെയ്യ് എഴുന്നള്ളിക്കുക.10 ദിവസത്തെ വേറെ വയ്പ്പ് ചടങ്ങുകൾ പൂർത്തിയാക്കി 22ന് കലശം കുളിച്ച് മഠത്തിൽ കയറും. നെയ്യാമൃത് മഠങ്ങളിൽ പ്രവേശിക്കുന്നതോടുകൂടിയാണ് മൂന്നാമത്തെ കഠിനവൃതം ആരംഭിക്കുന്നത്. ഇക്കുറി തിരുവോണപ്പുറം നെയ്യാമൃതമഠത്തിൽ 31 പേരാണ് കലശം കുളിച്ചു മഠത്തിൽ കയറുക. മഠത്തിൽ കയറിയാൽ ഏഴ് ദിവസത്തെ കഠിന വ്രതത്തോടെയാണ് നെയ്യമൃതുമായി കൊട്ടിയൂരിലേക്ക് പുറപ്പെടുക. .

A different approach has begun. The Neyyamrut devotees of the Vaisakhi festival have entered upon austere rituals.

Related Stories
പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി.  പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

Jun 6, 2026 03:11 PM

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി...

Read More >>
കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

Jun 6, 2026 10:33 AM

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ...

Read More >>
ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

Jun 6, 2026 09:38 AM

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന്...

Read More >>
കണിച്ചാർ ടൗണിൽ   ട്രാഫിക്ക് പരിഷ്ക്കരണം

Jun 5, 2026 04:05 PM

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം...

Read More >>
പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

Jun 4, 2026 06:22 AM

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന്...

Read More >>
വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ.  ജനം ജാഗ്രത പാലിക്കുക

Jun 3, 2026 02:07 PM

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത പാലിക്കുക

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത...

Read More >>
Top Stories